Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്
26/10/2016

വൈക്കം: നവംബര്‍ 27ന് വെച്ചൂര്‍ പുത്തന്‍പാലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ വച്ച് രക്ഷകര്‍ത്താക്കള്‍ക്കായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നതിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ ററി എം അശ്വതി, ഗ്രാമപഞ്ചായത്തംഗം ബിന്ദു അജി, ബ്ലോക്ക് പഞ്ചായത്തംഗം കെ എസ് ഷിബു, തലയാഴം ഗ്രാമപഞ്ചായത്തംഗം പുഷ്പരാജ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടനയുടെ യോഗത്തില്‍ മുന്‍അദ്ധ്യാപകരായ പി എന്‍ ശിവന്‍കുട്ടി, എന്‍ കെ ലാലപ്പന്‍ എന്നിവരടക്കം നൂറോളംപേര്‍ പങ്കെടുത്തു. യോഗത്തില്‍ 51 അംഗ സ്വാഗതസംഘവും വിവിധ കമ്മറ്റികളും രൂപീകരിച്ചു. പ്രസിഡന്റ് സി എസ് മോഹന്‍കുമാര്‍ സ്വഗതവും സെക്രട്ടറി രതീഷ് കൃതജ്ഞതയും പറഞ്ഞു.