Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അത്ഭുതപൂര്‍വമായ വിളവുമായി മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍
26/10/2016
വൈക്കം മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവപച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിര്‍വഹിക്കുന്നു.

വൈക്കം: അത്ഭുതപൂര്‍വമായ വിളവുമായി മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയ ജൈവപച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നാടിനെ ഉത്സവലഹരിയിലാഴ്ത്തി. സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജോസ് കെ.മാണി എം.പി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വിളവെടുപ്പിന് എത്തിയ എം.പിയെ പച്ചക്കറി കൂട കൊടുത്താണ് സ്വീകരിച്ചത്. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ സുമ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സ്‌ക്കൂള്‍ പച്ചക്കറി തോട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി മാതൃകാപരമാക്കി തീര്‍ത്ത കൃഷി ഓഫീസര്‍മാരായ പി.എസ് സലിമോന്‍, മെയ്‌സണ്‍ മുരളി, കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ റിട്ട. പ്രൊഫ. എന്‍.കെ ശശിധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്‌ക്കൂളിലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളായ പി.എം ആദിത്യ, കെ.എസ് സഞ്ജയ്, സി.എല്‍ അഭിനവ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരന്‍, കോട്ടയം ഡി.ഡി സി.ഗീത, കടുത്തുരുത്തി ഡി.ഇ.ഒ എം.എം ചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി, ഇ.വി ജയമണി, പി.എസ് സലിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.