Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയും വൈദ്യുതി പോസ്റ്റും തകര്‍ത്തു
26/10/2016
ടിപ്പര്‍ പാലത്തിന്റെ വലിയാനപ്പുഴ പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്ത നിലയില്‍.

വൈക്കം: അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയും വൈദ്യുതി പോസ്റ്റും തകര്‍ത്തു. ഇന്നലെ ഉച്ചക്ക് രണ്ടിന് ചേര്‍ത്തല-വൈക്കം റോഡിലെ വലിയാനപ്പുഴ പാലത്തിലാണ് അപകടം. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് ചരിഞ്ഞെങ്കിലും ലൈനുകള്‍ നിലംപതിക്കാത്തതും, ഉടന്‍ തന്നെ വൈദ്യുതിബന്ധം നിശ്ചലമായതും ദുരന്തം ഇല്ലാതാക്കി. രാത്രിയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചത്.അമിതവേഗതയില്‍ വന്ന ടിപ്പറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമായി പറയപ്പെടുന്നത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതുവരെ പോലീസ് ഗതാഗതതം നിയന്ത്രിച്ചു.