യൂത്ത് കോണ്‍ഗ്രസ് (എസ്) ബ്ലോക്ക്തല തെരഞ്ഞെടുപ്പ് കണ്വന്ഷന്
26/10/2016
വൈക്കം: യൂത്ത് കോണ്‍ഗ്രസ് (എസ്) ബ്ലോക്ക്തല തെരഞ്ഞെടുപ്പ് കണ്വന്ഷന് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ കൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷനില്‍, സുധീഷ് വടകര എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഭിലാഷ് പുളിമാടത്ത് (പ്രസിഡന്റ്), എ.കെ അനീഷ്, കെ.ഡി രതീഷ് (വൈസ് പ്രസിഡന്റുമാര്‍), എം.കെ അനീഷ് (ജനറല്‍ സെക്രട്ടറി), പി.കെ ബിനു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.