Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുല്ലാന്തിയാറിന്റെ പുനരുദ്ധാരണത്തിനായി സംരക്ഷണസമിതി രൂപീകരിച്ചു.
25/10/2016
പുല്ലാന്തിയാര്‍ സംരക്ഷണസമിതി രൂപീകരണയോഗം കല്ലുകുത്താംകടവില്‍ ചെമ്പ് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: മൂവാററുപുഴയാറിന്റെ പ്രധാന കൈവഴികളില്‍ ഒന്നായ ചെമ്പ് ഗ്രാമപഞ്ചായത്തിലെ പുല്ലാന്തിയാറിന്റെ പുനരുദ്ധാരണത്തിനായി സംരക്ഷണസമിതി രൂപീകരിച്ചു. ഒരുകാലത്ത് ചെമ്പ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളായ ഏനാദി, ബ്രഹ്മമംഗലം, തുരുത്തുമ്മ, വെള്ളൂര്‍ പഞ്ചായത്തിലെ കരിപ്പാടം എന്നിവിടങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിരുന്നത് പുല്ലാന്തിയാറായിരുന്നു. കിണറുകളെയും കുളങ്ങളെയും ശുദ്ധജലസ്രോതസ്സുകളായി നിലനിര്‍ത്തുന്നതിലും ഈ പുഴയുടെ പങ്ക് വളരെ വലുതായിരുന്നു. ഇതിന്റെ തീരപ്രദേശങ്ങളില്‍ നെല്ല്, വാഴ, കപ്പ, പച്ചറികള്‍ ഉള്‍പ്പെടെയുള്ളവ വിപുലമായ തോതില്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍ കൊല്ലേലി തോടിലൂടെയുള്ള നീരൊഴുക്ക് നിലച്ചതും അനധികൃത തീരം കയ്യേററവും, മണലൂററും പുഴയുടെ മരണമണി മുഴക്കി. ഈ സാഹചര്യത്തിലാണ് മണ്‍മറഞ്ഞ കാര്‍ഷിക സംസ്‌കൃതിയെ തിരികെ വിളിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി കിസാന്‍സഭ ബ്രഹ്മമംഗലം മേഖലാ കമ്മിററിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഗ്രാമവാസികളും ഒത്തുചേര്‍ന്നത്. പുഴയെ സംരക്ഷിച്ചു പുനരുദ്ധരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പുല്ലാന്തിയാര്‍ സംരക്ഷണ സമിതി രൂപീകരണയോഗം സി.പി.ഐ ജില്ലാ അസി. സെക്രട്ടറിയും മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്തു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.ജയപ്രകാശ്, പി.സി ഹരിദാസന്‍, വി.കെ പുഷ്‌ക്കരന്‍, പുഷ്പമണി, ഷീബ, എം.കെ രാജപ്പന്‍, ടി.ആര്‍ രവീന്ദ്രന്‍, സന്ധ്യാമോള്‍ സുനില്‍, ചന്ദ്രഹാസന്‍ എന്നിവര്‍ പ്രസംഗിച്ചു.