Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വവിദ്യാര്‍ത്ഥി സംഗമം
25/10/2016
വൈക്കം വെസ്റ്റ് (മടിയത്തറ) ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചരിത്രമുറങ്ങുന്ന വൈക്കം വെസ്റ്റ് (മടിയത്തറ) ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം 'ഒരുവട്ടം കൂടി' കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്തു. മനുഷ്യനിലെ നന്മതിന്മകള്‍ രൂപം കൊള്ളുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലഘട്ടത്തില്‍ സജീവമായിരുന്ന പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുവാന്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം പോലുള്ള കൂട്ടായ്മകളിലൂടെ കഴിയുമെന്നും വയലാര്‍ ശരത് അഭിപ്രായപ്പെട്ടു. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. പി.വിനോദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എല്‍.എ പൂര്‍വഅധ്യാപകരെ ആദരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, മൈക്രോ ഫിനാന്‍സില്‍ ഡോക്ടറേററ് നേടിയ സൂരജ്കുമാര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഓര്‍മമരം നട്ടു. സംഘാടകസമിതി കണ്‍വീനര്‍ ബിജു കണ്ണേഴത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി, കടുത്തുരുത്തി ഡി.ഇ.ഒ എം.എം ചന്ദ്രന്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ജി മഞ്ജു, ഹെഡ്മിസ്ട്രസ്സ് കെ.കെ ചന്ദ്രമതി, പി.ടി.എ പ്രസിഡന്റ് എം.എസ് സുകുമാരന്‍ നായര്‍, ടി.സി ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൂര്‍വവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.