Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജനമുക്ത പദ്ധതിയുടെ ശില്പശാല
25/10/2016
വൈക്കം നഗരസഭ സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജനമുക്ത പദ്ധതിയുടെ ശില്പശാല നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജനമുക്ത പദ്ധതിയുടെ ശില്പശാല വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ സെക്രട്ടറി എസ് ബിജു സ്വാഗതം ആശംസിച്ചു. നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേററര്‍ ജോര്‍ജ്ജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയെകുറിച്ച് പ്രോഗ്രാം ഓഫീസര്‍ നോബിള്‍ വിശദീകരണം നല്‍കി. മണര്‍കാട് സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പുന്നന്‍ കുര്യന്‍ മാലിന്യ സംസ്‌ക്കരണത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ററി എ സുന്ദരന്‍ കൃതജ്ഞത പറഞ്ഞു.