Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റേററ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്റെ വൈക്കം യൂണിററ് പ്രവര്‍ത്തകയോഗം
25/10/2016

വൈക്കം: സ്റ്റേററ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്റെ വൈക്കം യൂണിററ് പ്രവര്‍ത്തകയോഗം കൂടി. വി സജിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം എസ്.ഡബ്ലിയൂ.ററി.ഡി.ഇ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡബ്ലിയൂ.ററി.ഡി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് എ എ സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ററി എസ് സുരേഷ് ബാബു, ജോയിന്റ് കൗണ്‍സില്‍ വൈക്കം ബ്രാഞ്ച് സെക്രട്ടറി എന്‍ കെ രതീഷ്‌കുമാര്‍, എസ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. നിത്യേന ആയിരക്കണക്കിന് യാത്രക്കാര്‍ യാത്രചെയ്യുന്ന തിരക്കേറിയ വൈക്കം-തവണക്കടവ് ബോട്ട് സര്‍വ്വീസ് കാര്യക്ഷമമാക്കുക, പുതിയ ബോട്ടുകള്‍ അനുവദിച്ച് സര്‍വ്വീസ് കാര്യക്ഷമമാക്കുക എന്നീ പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു. യൂണിററ് ഭാരവാഹികളായി ആര്‍ പത്മകുമാര്‍ (പ്രസിഡന്റ്), രാജേഷ് (വൈസ്പ്രസിഡന്റ്), എസ് ഡി സാജന്‍ (സെക്രട്ടറി), അനൂപ് (ജോയിന്റ് സെക്രട്ടറി), എന്‍ കെ സരീഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.