Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഷാഡോ പോലീസ് പിടികൂടി.
25/10/2016

വൈക്കം: പണംവെച്ച് ചീട്ടുകളി നടത്തിയിരുന്ന വന്‍സംഘത്തെ വൈക്കം ഷാഡോ പോലീസ് പിടികൂടി. ടി.വി പുരം ശിവക്ഷേത്രത്തിനുസമീപം കിഴക്കേക്കുന്നേല്‍ പ്രസീജന്‍ എന്നയാളുടെ വീട്ടില്‍ നടത്തിവരുന്ന കോഴിഫാമിന്റെ മറവിലായിരുന്നു ചീട്ടുകളി. പള്ളിപ്പുറത്തുശ്ശേരി കുന്നത്തുവീട്ടില്‍ അനില്‍കുമാര്‍, ടി.വി പുരം മാന്തുളിച്ചിറ വീട്ടില്‍ രാജു, കുററ്യാനിച്ചിറ വീട്ടില്‍ ഗിരീഷ് ബാബു, ചെമ്പ് കാട്ടിക്കുന്ന് പിടഞ്ഞാറെ തൈപ്പറമ്പില്‍ രഘു, ടി.വി പുരം പുത്തന്‍തറ വീട്ടില്‍ മുരളി, കൊല്ലപ്പറമ്പില്‍ സണ്ണി വര്‍ഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചീട്ടുകളി സംഘത്തില്‍നിന്നും 18900 രൂപയും വാഹനങ്ങളും പിടിച്ചെടുത്തു. കോഴിഫാമിന്റെ മറവില്‍ ചീട്ടുകളി നടത്തിച്ചിരുന്ന പ്രസീജനെയും അറസ്റ്റ് ചെയ്തു. വൈക്കം എ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് ഓഫീസര്‍മാരായ ചന്ദ്രബാബു, കെ.നാസര്‍, പി.കെ ജോളി, ലൂക്കോസ്, പ്രീദിജ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.