Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരനെല്‍കൃഷിയുടെ വിളവെടുപ്
24/10/2016
ഉദയനാപുരം പഞ്ചായത്തിലെ നേരേകടവില്‍ നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിക്കുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്ത് 17-ാം വാര്‍ഡ് നേരേകടവില്‍ തൊഴിലുറപ്പ് പദ്ധതിമേററായ കാര്‍ത്തി പാപ്പുവും ഭര്‍ത്താവ് പാപ്പുവും ചേര്‍ന്നുനടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിച്ചു. നേരേകടവ് ചെല്ലിത്തറ ആല്‍ബിയുടെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കിയത്. രണ്ട് ഘട്ടമായുള്ള കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പാണ് നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലമൊരുക്കുകയും കൃഷിഭവനില്‍നിന്ന് വിത്ത് സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും വനിതകളുടെ ലേബര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് സമ്പൂര്‍ണ ജൈവപച്ചക്കറി കൃഷി ഗ്രാമം പദ്ധതിക്ക് തയ്യാറെടുക്കുകയാണ് പഞ്ചായത്ത്. ഇതിനായി നാലുലക്ഷം രൂപയുടെ വാര്‍ഷികപദ്ധതിക്ക് അനുമതിയായി. അതോടൊപ്പം ആത്മയുടെ നേതൃത്വത്തില്‍ നൂറുകര്‍ഷകര്‍ക്ക് തൈകളും വളവും പരിശീലനവും നല്‍കും. കൂടാതെ പഞ്ചായത്തില്‍ നിന്നും കൃഷി വകുപ്പ് വഴി 75 കുടുംബങ്ങള്‍ക്ക് ഗ്രോബാഗും തൈകളും വിതരണം ചെയ്യുന്നുണ്ട്.