Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂരിലെ സപ്ലോകോയുടെ നെല്ല് സംഭരണം പാളുന്നു.
24/10/2016

വൈക്കം: വൈക്കത്തിന്റെ നെല്ലറയായ വെച്ചൂരിലെ സപ്ലോകോയുടെ നെല്ല് സംഭരണം പാളുന്നു. കൊയ്ത്ത് പൂര്‍ത്തിയാക്കിയ പാടശേഖരങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് പുറംബണ്ടില്‍ കെട്ടിക്കിടക്കുകയാണ്. സ്വകാര്യ മില്ലുകാര്‍ സമയബന്ധിതമായി നെല്ല് എടുക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്കുകാരണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍പാം ഇന്‍ഡ്യയുടെ മോഡേണ്‍ റൈസ് മില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നും, അമിതമായി കിഴിവ് (താര) എടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായും ആക്ഷേപമുണ്ട്. വിഷയത്തില്‍ കൃഷിവകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെച്ചൂര്‍ മണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍ മണ്ഡലം പ്രസിഡന്റ് പി.ശിശുപാലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ആര്‍ ഷൈലകുമാര്‍, ഷാജി മുഹമ്മദ്, പി.ഐ ജയകുമാര്‍, മനോജ് പുളിക്കേഴത്ത്, ജ്യോതിഷ്, ചന്ദ്രശേഖരന്‍, രാംദാസ്, അമ്മിണി ഗോപാലന്‍, ഭാവന തങ്കപ്പന്‍, വേണു എന്നിവര്‍ പ്രസംഗിച്ചു.