Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ പി എം എസ് വൈക്കം യൂണിയന്‍ ആഫീസ് തുറന്നു
08/12/2015
കെ പി എം എസിലെ സംഘടനാ പ്രതിസന്ധിയുടെ പേരില്‍ 2010ല്‍ അടച്ചുപൂട്ടിയ വൈക്കം യൂണിയന്‍ ഓഫീസ് തുറന്നു. വൈക്കം മുന്‍സിഫ് കോടതി, കോട്ടയം ജില്ലാ മജിസ്‌ട്രേററ് കോടതി, ഹൈക്കോടതി എന്നിവയുടെ വിധിയുടെ പശ്ചാത്തലത്തില്‍ പാലാ ആര്‍ ഡി ഒയുടെ ഉത്തരവിന്‍ പ്രകാരം വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് യൂണിയന്‍ ഓഫീസ് തുറന്നു നല്‍കി. തുടര്‍ന്ന് യൂണിയന്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക യോഗം കെ പി എം എസ് പ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി ജയകുമാര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നേതാക്കളായ കെ ലത, ഉഷാ മുരളീധരന്‍, രുഗ്മിണി ടീച്ചര്‍, ശകുന്തളാ രാജു, വിജലക്ഷ്മി, കെ രാജു, വി കെ സോമന്‍, പി ഇ പൊന്നപ്പന്‍, സി പി കുഞ്ഞന്‍, കെ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.