Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരന്തനിവാരണ സമിതി
24/10/2016

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ ദുരന്തനിവാരണ സമിതി രൂപീകരിച്ചു. വടക്കേമുറി, ഉദയനാപുരം വില്ലേജ് ഓഫീസുകളുടെ പരിധിയില്‍ രണ്ട് കമ്മിററികളാണ് രൂപീകരിച്ചത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. വടക്കേമുറി വില്ലേജ് ഓഫീസര്‍ ധര്‍മജന്‍, ഉദയനാപുരം വില്ലേജ് ഓഫീസര്‍ ശ്രീജ, സിവില്‍ പോലീസ് ഓഫീസര്‍ സജികുമാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥ ത്രേസ്യാമ്മ, പഞ്ചായത്ത് സെക്രട്ടറി എസ്.രാജീവ്, വൈസ് പ്രസിഡന്റ് ലേഖാ തമ്പി, ഫയര്‍ ഫോഴ്‌സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷാജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, വില്ലേജ് ഓഫീസര്‍ കണ്‍വീനറുമായുള്ള ദുരന്തനിവാരണ സമിതി മൂന്നുമാസത്തിലൊരിക്കല്‍ ചേരുന്നതിനും ബോധവല്‍ക്കരണക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.