Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പല്ലാട്ടുപാലം പുതുക്കിപ്പണിയണം
24/10/2016

വൈക്കം: വൈക്കം-ടി.വി പുരം റോഡില്‍ ഫൊറോന പള്ളിക്കുസമീപമുള്ള പല്ലാട്ടുപാലം പുതുക്കിപ്പണിയണമെന്ന് സി.പി.ഐ പള്ളിപ്രത്തുശ്ശേരി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ പാലത്തിന്റെ അടിഭാഗം തീര്‍ത്തും പൊട്ടിപ്പൊളിഞ്ഞ് കമ്പികളെല്ലാം പുറത്തേയ്ക്ക് തള്ളി നില്‍ക്കുകയാണ്. ദിവസേന നിരവധി ഭാരവണ്ടികള്‍ ഓടുന്ന പാലത്തില്‍ ഏതുസമയത്തും അപകടം ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. സ്‌ക്കൂള്‍ കുട്ടികളടക്കം ആയിരക്കണക്കിന് യാത്രക്കാരണ് ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ പല്ലാട്ടുപാലം വീതികൂട്ടി പുതുക്കിപ്പണിയുന്നതിന് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.