Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവവാഴകൃഷിക്ക് തുടക്കമായി
22/10/2016
വൈ ബയോ ജൈവകൃഷി സമിതിയുടെ നടീല്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു

വൈക്കം: വൈക്കം ഗവണ്‍മെന്റ് താലൂക്കാശുപത്രി വളപ്പില്‍ ജൈവവാഴകൃഷിക്ക് തുടക്കമായി. അഞ്ച് ഏക്കറിലധികം വരുന്ന ആശുപത്രി വളപ്പില്‍ കാടും പടര്‍പ്പും ഒഴിവാക്കുന്നതിന് വേണ്ടി ആശുപത്രി മാനേജ്‌മെന്റാണ് സമിതിക്ക് കൃഷിക്ക് സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചത്. വൈബയോ ജൈവകൃഷി സമിതിയാണ് കൃഷി നടത്തുന്നത്.കൃഷി വകുപ്പിന്റെ എസ് എച്ച് എം പദ്ധതിയുടെ പിന്തുണയും കൃഷിക്കുണ്ട്. വാഴ, കപ്പ, പച്ചക്കറി എന്നിവയാണ് കൃഷി ചെയ്യുന്നത്. നടീല്‍ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, കൃഷി ഓഫീസര്‍ സലിമോന്‍, മെയ്‌സണ്‍, വൈബയോ സമിതി ഭാരവാഹികളായ വേണുഗോപാല്‍, കെ വി പവിത്രന്‍, ദാമുമാഷ്, ത്രിവിക്രമന്‍ നായര്‍, സിബിച്ചന്‍, ഗിരീശന്‍, വീരാന്‍, ഉണ്ണികൃഷ്ണന്‍, അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.