Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
(മടിയത്തറ) ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ പി.ക്യഷ്ണപിള്ള സ്മാരക ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നുനാമകരണം ചെയ്യണം
22/10/2016

വൈക്കം: സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്‌ററ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന പി.ക്യഷ്ണപിള്ള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വൈക്കം വെസ്റ്റ് (മടിയത്തറ) ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ പി.ക്യഷ്ണപിള്ള സ്മാരക ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നുനാമകരണം ചെയ്യണമെന്ന് വൈക്കം നഗരസഭ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വികസനകാര്യ സ്‌ററാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.ശശിധരനാണ് പ്രമേയം അവതരിപ്പിച്ചത്. ആരോഗ്യ സ്‌ററാന്റിംഗ് കമ്മററി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ പിന്തുണച്ചു. അഷ്ടമി ഉത്സവത്തിന് കൊടിയേറുന്നതിന് മുന്‍പായി നഗരത്തിലെ തെരുവ് വിളക്കുകള്‍ തെളിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കരാര്‍ ഏറെറടുത്തയാള്‍ ചില വാര്‍ഡുകളില്‍ മാത്രമാണ് വൈദ്യുതി വിളക്കുള്‍ തെളിയിച്ചതെന്ന് കൗണ്‍സിലില്‍ ആക്ഷേപം ഉയര്‍ന്നു. 26 വാര്‍ഡുകളിലും അടിയന്തിരമായി ലൈററുകള്‍ തെളിയിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. അര്‍ഹതയില്ലാത്തവര്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ കൈപ്പററുന്നുണ്ടെന്നും അങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നു. എഞ്ചിനിയര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം ത്യപ്തികരമല്ലെന്ന് ആക്ഷേപമുണ്ടായി. ലക്ഷങ്ങള്‍ മുന്‍കൂറായി കൈപ്പററി കീഴ് വാടകയ്ക്ക് നല്‍കിയ നഗരസഭയുടെ കടമുറികളുടെ കരാറുകള്‍ റദ്ദാക്കാനും അടച്ചുപൂട്ടാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അനധിക്യതമായ കയ്യേററങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. ഇങ്ങനെയുള്ളവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരത്തിലൂടെ കടന്നു പോകുന്ന അന്ധകാരതോട്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ദേശീയ പുരസ്‌ക്കാരം ലഭിച്ച വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളെ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു. ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, എസ്.ഹരിദാസന്‍ നായര്‍, അഡ്വ. അംബരീഷ് ജി.വാസു, ഡി.രഞ്ജിത്കുമാര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, അഡ്വ. വി.വി സത്യന്‍, നിര്‍മല ഗോപി, ജി.ശ്രീകുമാരന്‍ നായര്‍, ഷേര്‍ലി ജയപ്രകാശ്, കിഷോര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.