Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
22/10/2016
വൈക്കം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടല്‍ റെയ്ഡില്‍ പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങള്‍.

വൈക്കം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. രണ്ട് ഹോട്ടലുകളില്‍ നിന്നും രണ്ട് ബിയര്‍ പാര്‍ലറുകളില്‍ നിന്നുമാണ് പഴകിയ ആഹാര പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്. കുറുകിയ എണ്ണ, പഴകിയ ചപ്പാത്തി, മുട്ട, മത്സ്യം, ഇറച്ചി എന്നിവയാണ് പിടിച്ചെടുത്തത്. നഗരത്തിലെ പ്രധാന ഹോട്ടലുകളായ വേമ്പനാട് റസ്റ്റോറന്റ്, ഹോട്ടല്‍ അക്വാറിസ് (ഈശ്വരി), ഹോട്ടല്‍ സിയോണ്‍, ആര്യാസ്, എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ. സുന്ദരന്‍, ജെ.എച്ച്.ഐമാരായ സന്ധ്യാ എസ്.ശിവന്‍, ഷാനിമോള്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.