Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം' വൈക്കം മഹാദേവക്ഷേത്രത്തിന്റെ കലാമണ്ഡപത്തില്‍ ജനുവരി 8 മുതല്‍ 10 വരെ
07/12/2015
സംഗീത കുലപതികളിലെ അനന്യ ജന്മമായ വി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സ്മരണയ്ക്ക് മുന്‍പില്‍ ഒരു കെടാവിളക്ക് കൊളുത്തിയിട്ട് മൂന്നു സംവത്സരങ്ങള്‍ പിന്നിടുകയാണ്. ഭക്തിയും പ്രതിഭയും ഇഴചേര്‍ന്ന സംഗീത താഴ്‌വഴിയിലെ ഈ വന്ദ്യഗുരുവിന് ആസ്വാദകഹൃദയങ്ങള്‍ നല്കുന്ന ഗുരുദക്ഷിണയായ 'ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം' വൈക്കം മഹാദേവക്ഷേത്രത്തിന്റെ കലാമണ്ഡപത്തില്‍ ജനുവരി 8 മുതല്‍ 10 വരെ വോയിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വൈക്കത്തെ കലാകാരന്മാരും കലാസ്‌നേഹികളും ചേര്‍ന്ന് സംഘടിപ്പിക്കുന്നു. ജനുവരി 8ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വൈകിട്ട് 6 മണിക്ക് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം 2016 ഉദ്ഘാടനം ചെയ്യുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, മലയാള ചലച്ചിത്രഗാന രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. വൈകിട്ട് 7.30ന് വി ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം പകര്‍ന്ന ഭക്തിഗാനങ്ങള്‍ പ്രശസ്ത സിനിമ പിന്നണി ഗായകരായ വി ദേവാനന്ദ്, ഉദയ് രാമചന്ദ്രന്‍ തുടങ്ങിയവരോടൊപ്പം വൈക്കത്തെ പ്രഗല്‍ഭരായ ഗായികാ ഗായകന്മാരും ആലപിക്കുന്നു. ജനുവരി 9ന് രാവിലെ 7ന് കലാമണ്ഡപത്തില്‍ കാഞ്ചികാമകോടി ആസ്ഥാന വിദ്വാന്‍ വൈക്കം ഷാജിയും വൈക്കം സുമോദും ചേര്‍ന്നവതരിപ്പിക്കുന്ന നാദസ്വരം, 8 മണിമുതല്‍ വൈകിട്ട് 6 വരെ സംഗീതാര്‍ച്ചന, 6.30ന് കാഞ്ചികാമകോടി ആസ്ഥാന വിദ്വാന്‍ നാദഒലി വൈക്കം ജയചന്ദ്രന്‍ അവതരിപ്പിക്കുന്ന സംഗീത സദസ്സ് എന്നിവയുണ്ടായിരിക്കും. ജനുവരി 10ന് രാവിലെ 7മണി മുതല്‍ കലാമണ്ഡപത്തില്‍ സംഗീതാര്‍ച്ചന, രാവിലെ 9 മണിക്ക് സര്‍വ്വശ്രീ കുമാര കേരള വര്‍മ്മ, വൈക്കം വി എന്‍ രാജന്‍, വൈക്കം ജി വാസുദേവന്‍ നമ്പൂതിരി, പൊന്‍കുന്നം രാമചന്ദ്രന്‍, മാവേലിക്കര പി സുബ്രഹ്മണ്യം, അമ്പലപ്പുഴ തുളസി, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, വൈക്കം ബി രാജമ്മാള്‍, നെടുമങ്ങാട് ശിവാന്ദന്‍, വൈക്കം ജയചന്ദ്രന്‍, വൈക്കം വിജയലക്ഷ്മി, വെച്ചൂര്‍ ശങ്കര്‍, താമരക്കാട് കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ നയിക്കുന്ന പഞ്ചരത്‌നകീര്‍ത്തനാലാപനം, 10 മണി മുതല്‍ സംഗീതാര്‍ച്ചന, വൈകിട്ട് 6 മണിക്ക് കര്‍ണ്ണാടക സംഗീതത്തിനും ചലച്ചിത്രഗാന ശാഖയ്ക്കും ഭക്തിഗാന ശാഖയ്ക്കും നല്‍കിയ സംഭാവനകള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതസുമേരുപുരസ്‌കാരം 2016 കലാരത്‌നം ശ്രീ. കെ ജി ജയനും (ജയവിജയ), ഇന്ത്യന്‍ സിനിമാ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്‌കാരം 2016 പത്മശ്രീ. ഡോ. കെ എസ് ചിത്രയ്ക്കും സമര്‍പ്പിക്കുന്നു. ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പത്‌നി കല്ല്യാണിയമ്മ, മലയാളം യൂണിവേഴ്‌സിററി വൈസ് ചാന്‍സിലറും, മലയാള ചലച്ചിത്രഗാന രചയിതാവുമായ കെ ജയകുമാര്‍ ഐ എ എസ്, കോട്ടയം ജില്ലാ അസി. കളക്ടര്‍ കുമാരി ഡോ. ദിവ്യ എസ്. അയ്യര്‍ ഐ എ എസ് എന്നിവര്‍ മുഖ്യതിഥികള്‍ ആയിരിക്കും. വൈകിട്ട് 7.30 മുതല്‍ കാവാലം ശ്രീകുമാര്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സ് എന്നിവയുണ്ടായിരിക്കും.