Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡുകളുടെ നവീകരണത്തിനും അററകുററപണികള്‍ക്കുമായി ഒരുകോടി പതിനഞ്ചുലക്ഷം രൂപ അനുവദിച്ചു
22/10/2016

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനും അററകുററപണികള്‍ക്കുമായി ഒരുകോടി പതിനഞ്ചുലക്ഷം രൂപ അനുവദിച്ചതായി സി കെ ആശ എം എല്‍ എ അറിയിച്ചു. കൂടാതെ അഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രപരിസരത്തെ 11 റോഡുകളുടെ അററകുററപണികള്‍ക്കുവേണ്ടി അധികമായി അറുപത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ ജോലികള്‍ ഉടന്‍ ആരംഭിക്കും. മണ്ഡലത്തിലെ മിക്ക റോഡുകളും കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന് തുടങ്ങിയപ്പോള്‍ പൊതുമരാമത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി കുഴികള്‍ അടയ്ക്കാന്‍ നടപടി എടുത്തിരുന്നു. എന്നാല്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ണ്ണമായി നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എം എല്‍ എ നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചത്.