Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോക്കും ഫ്യൂവല്‍ പമ്പും വൈക്കത്ത് അനുവദിക്കണം
22/10/2016

വൈക്കം: ജലഗതാഗത വകുപ്പിന്റെ വൈക്കത്തെ സര്‍വ്വീസ് ബോട്ടുകള്‍ റിപ്പയര്‍ ചെയ്യുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനും ആവശ്യമായ ഡോക്കും ഫ്യൂവല്‍ പമ്പും വൈക്കത്ത് അനുവദിച്ചു നല്‍കണമെന്ന് നിയമസഭയിലെ ഡിമാന്റ് ചര്‍ച്ചയില്‍ സി കെ ആശ എം എല്‍ എ ആവശ്യപ്പെട്ടു. കെ എസ് ആര്‍ ടി സി വൈക്കം ഡിപ്പോയ്ക്ക് പുതിയ ബസ്സുകള്‍ അനുവദിക്കണമെന്നും ഡിപ്പോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പല കാരണങ്ങളാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന വൈക്കം കെ എസ് ആര്‍ ടി സി ഡിപ്പോയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഗതാഗതവകുപ്പുമന്ത്രി ഉറപ്പുനല്‍കിയതായും എം എല്‍ എ അറിയിച്ചു.