Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം വെസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 23ന്
21/10/2016

വൈക്കം: 1900 -ല്‍ സ്ഥാപിതമായി 116 വര്‍ഷം പൂര്‍ത്തിയാക്കിയ വൈക്കം വെസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 23ന്്് നടക്കും. സമൂഹത്തിന്റെ വിവിധ കര്‍മ്മ മണ്ഡലങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിച്ച സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്ന സംഗമം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ സംഘാടക സമിതിയുടെ ചെയര്‍മാന്‍ ഡോ പി വിനോദ് അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ബിജു കണ്ണേഴന്‍ സ്വാഗതം ആശംസിക്കും. വൈക്കം എം എല്‍ എ സി കെ ആശ അദ്ധ്യാപകരെ ആദരിക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഓര്‍മ്മ മരം നടും. കൗണ്‍സിലര്‍ സൗദാമിനി, ഡി ഇ ഒ എം എം ചന്ദ്രന്‍, വി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ മഞ്ജു കെ ജി, ഹെഡ്മിസ്ട്രസ് കെ കെ ചന്ദ്രമതി, പി ടി എ പ്രസിഡന്റ് എം എസ് സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ടി സി ശിവകുമാര്‍ കൃതജ്ഞത പറയും. ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും സംസ്ഥാന അവാര്‍ഡ് ജേത്രിയുമായ വൈക്കം വിജയലക്ഷ്മിയെയും ഇന്ന് ജീവിച്ചിരിക്കുന്ന അദ്ധ്യാപകരില്‍ ഏറ്റവും പ്രായം കൂടിയതും 100 വയസ്സ് തികഞ്ഞതുമായ മീനാക്ഷി ടീച്ചറെയും ആദരിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സ്മൃതിലയം സംഗീത പരിപാടിയും ഉണ്ടായിരിക്കും.