Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകരുടെ സംഗമം
21/10/2016

വൈക്കം: കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ മത്സ്യസമൃദ്ധി പദ്ധതി പ്രകാരം വൈക്കം നഗരസഭയിലെ മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകരുടെ സംഗമം മത്സ്യകര്‍ഷകക്ലബ്ബില്‍ നടത്തി. വികസനകാര്യസ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി ശശിധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, കൗണ്‍സിലര്‍മാരായ സുമാകുസുമന്‍, ഷേര്‍ളി ജയപ്രകാശ്, സൗദാമിനി, ഷിബി സന്തോഷ്, സിന്ധു സജീവന്‍, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ മെറിററ്, പ്രോജക്ട് അസിസ്റ്റന്റ് ആര്യമോള്‍, ശ്രീലത, കോ-ഓര്‍ഡിനേററര്‍ ലിന്‍സിമാത്യൂ, ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.