Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
124 ദിവസത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് കേരള ജനത മനസ്സുമടുത്തിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍
21/10/2016
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേക്ക് നടത്തിയ സദ്ഭാവനായാത്രയുടെ 26-ാമത് വാര്‍ഷിക അനുസ്മരണം കാട്ടിക്കുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 124 ദിവസത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ട് കേരള ജനത മനസ്സുമടുത്തിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനുമെതിരെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേക്ക് നടത്തിയ സദ്ഭാവനായാത്രയുടെ 26-ാമത് വാര്‍ഷിക അനുസ്മരണം കാട്ടിക്കുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് എന്നും മാതൃകയായ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുവാന്‍ സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണ്. കേന്ദ്രത്തിന്റെ അധികാരം ബി.ജെ.പിയും സംസ്ഥാനത്തിന്റെ അധികാരം സി.പി.എമ്മും മുതലെടുക്കുകയാണ്. ഇതിനുപരിഹാരമുണ്ടായില്ലെങ്കില്‍ ഗാന്ധിജിയും നെഹ്‌റുവുമെല്ലാം സ്വപ്നം കണ്ട നാടിന്റെ സമാധാന അന്തരീക്ഷം ഇവര്‍ തകിടംമറിക്കും. രാജ്യത്തെ സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണം. ഇതിന് വര്‍ഗീയ ശക്തികളോട് രഹസ്യകൂട്ടുകെട്ടുണ്ടാക്കുന്ന ഇടതുപാര്‍ട്ടികള്‍ ഇനിയെങ്കിലും രാജ്യത്തിന്റെ ജനാധിപത്യരീതിയെ മനസ്സിലാക്കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, ജോസി സെബാസ്റ്റ്യന്‍, ജോഷി ഫിലിപ്പ്, നാട്ടകം സുരേഷ്, ബി.അനില്‍കുമാര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, അക്കരപ്പാടം ശശി, പി.വി പ്രസാദ്, മോഹന്‍ ഡി.ബാബു, പി.എന്‍ ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, എന്നിവര്‍ പ്രസംഗിച്ചു.