Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സദ്ഭാവന സന്ദേശ സൈക്കിള്‍ റാലി
21/10/2016
ഐ.എന്‍.ടി.യു.സി യുവജനവിഭാഗം ജില്ലാ കമ്മിറ്റി നടത്തിയ സദ്ഭാവന സ്മൃതി സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജീവ് ഗാന്ധി നയിച്ച സദ്ഭാവനായാത്ര അനുസ്മരണത്തിന്റെ ഭാഗമായി ഐ.എന്‍.ടി.യു.സി യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് അശോക് മാത്യുവിന്റെ നേതൃത്വത്തില്‍ സദ്ഭാവന സന്ദേശ സൈക്കിള്‍ റാലി നടത്തി. കാട്ടിക്കുന്നില്‍ നിന്നും വൈക്കത്തേക്ക് നടത്തിയ റാലി ദേശീയ വൈസ് പ്രസിഡന്റ് കാഞ്ഞിരംവിള അജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമാപന സമ്മേളനം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് ഉണ്ണി കാക്കനാട്, എം.വി മനോജ്, പി.വി പ്രസാദ്, വി.ടി ജെയിംസ്, എം.എന്‍ ദിവാകരന്‍ നായര്‍, അക്കരപ്പാടം ശശി, അഡ്വ. പി.വി സുരേന്ദ്രന്‍, പ്രകാശ് പുളിയ്ക്കന്‍, കെ.വി ചിത്രാംഗദന്‍, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, ധനു ജി.നായര്‍, ബാബു പുവനേഴത്ത്, അജു തോമസ്, സോജി മാടപ്പള്ളി, ജോര്‍ജ്ജ് വര്‍ഗീസ്, വി.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.