Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റവന്യു ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേള 11 മുതല്‍ 13 വരെ
10/11/2015
റവന്യു ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേള 11 മുതല്‍ 13 വരെ ആശ്രമം, ഗവണ്‍മെന്റ് ബോയ്‌സ്, സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളുകളിലായി നടക്കും. ജില്ലയിലെ 13 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്ന് വിജയികളായ ആറായിരത്തോളം കുട്ടികള്‍ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം 12ന് രാവിലെ 9.30ന് ആശ്രമം സ്‌ക്കൂളില്‍ കെ.അജിത്ത് എം.എല്‍.എ നിര്‍വഹിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സി.എ സന്തോഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആശ്രമം സ്‌ക്കൂള്‍ മാനേജര്‍ ബിനീഷ് പ്ലാത്താനത്ത് മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്രമേള കോട്ടയം ഡി.ഇ.ഒ ജോര്‍ജ്ജ് ജോസഫും, ഗണിതശാസ്ത്രമേള പാലാ ഡി.ഇ.ഒ ആലീസ്‌കുട്ടി എബ്രഹാമും, സാമൂഹ്യശാസ്ത്ര മേള കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ ലൗലി സൈമണും, പ്രവൃത്തിപരിചയമേള കടുത്തുരുത്തി ഡി.ഇ.ഒ സി.ജാനകിയും ഉദ്ഘാടനം ചെയ്യും. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല, സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സി.ജെ ലിസിയമ്മ, വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.രത്‌നമ്മ, ആശ്രമം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍മാരായ പി.ആര്‍ ബിജി, പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. സമാപനസമ്മേളനം കോട്ടയം ഡി.ഡി.ഇ സി.എ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈക്കം എ.ഇ.ഒ പി.രത്‌നമ്മ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മാനേജര്‍ ഡോ. പോള്‍ ചിററിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തും. വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോമി സെബാസ്റ്റ്യന്‍ സമ്മാനദാനം നിര്‍വഹിക്കും. സുരേഷ്‌കുമാര്‍, പ്രീതാ രാമചന്ദ്രന്‍, കെ.കെ രാജു, ആന്‍സി എന്നിവര്‍ പ്രസംഗിക്കും.