നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം
20/10/2016
വൈക്കം: കോട്ടയം ജില്ലാ ജനറല്‍ മാര്‍ക്കററിംഗ് സഹകരണസംഘം ലിമിററഡ് കെ. 1075ന്റെ പുളിംചുവട്ടിലുള്ള നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം വൈക്കം അസി. രജിസ്ട്രാര്‍ വി.വി പത്മനാഭന് നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് എം.പി സെന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.എസ് അനില്‍കുമാര്‍, ജില്ലാ ബാങ്ക് നോമിനി കെ.വി പ്രസന്നന്, ബോര്‍ഡ് അംഗങ്ങളായ വി.വേലായുധന്, വിനോദ്കുമാര്‍, സിജീഷ്, ഗുണശീലന്, ലൈല ചെല്ലപ്പന്, ഗീതാ ശശി, പ്രിയാ സാജു എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി ശിവപ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.