Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ പഴയ ബോട്ടുജെട്ടി ചരിത്ര സ്മാരകമാക്കി സൂക്ഷിക്കുവാനുള്ള നടപടികള്‍ ഇനിയുമകലെ.
19/10/2016
രാജഭരണ കാലത്ത് സ്ഥാപിതമായ വൈക്കത്തെ പഴയ ബോട്ടുജെട്ടി

വൈക്കം: രാജഭരണ കാലത്ത് സ്ഥാപിതമായി ജലഗതാഗത വകുപ്പിന്റെ വരുമാന ലഭ്യതയില്‍ ഏററവും മുന്‍പന്തിയില്‍ നിന്നിരുന്ന വൈക്കത്തെ പഴയ ബോട്ടുജെട്ടി ചരിത്ര സ്മാരകമാക്കി സൂക്ഷിക്കുവാനുള്ള നടപടികള്‍ ഇനിയുമകലെ. സത്യഗ്രഹത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയുമെല്ലാം ഏറെ ഓര്‍മകള്‍ നിലകൊള്ളുന്നത് ബോട്ട്‌ജെട്ടിയിലാണ്. മഹാത്മാ ഗാന്ധി വൈക്കം സത്യാഗ്രത്തില്‍ പങ്കെടുക്കാന്‍ എത്തിയത് ഈ ഫെറിയിലൂടെയാണ്. ശ്രീനാരായണ ഗുരുദേവന്റെ വരവും ഇതിലേയായിരുന്നു. വടക്കുംകൂര്‍ രാജാവ് ഉള്‍പ്പെടെയുള്ളവര്‍ വൈക്കം ക്ഷേത്രത്തിലേക്ക് എത്തിയതിലൂടേയും ഇതിന്റെ മഹത്വം നിലകൊള്ളുന്നു. ഇതിലെ യാത്രാ സൗകര്യത്തിനു വേണ്ടിയാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം വരെയുള്ള റോഡ് സ്ഥാപിക്കപ്പെട്ടത്. രാജവീഥിയെന്നാണ് ഇത് ഇന്നും അറിയപ്പെടുന്നത്. റോഡുമാര്‍ഗം സുഗമമല്ലാതിരുന്ന കാലത്തും ഇതിനുശേഷം റോഡു ഗതാഗതം സജീവമായപ്പോഴും യാത്രക്കാരുടെ എണ്ണത്തില്‍ ഒരു കുറവും തട്ടാത്ത ഫെറിയാണിത്. കാലപ്പഴക്കത്താല്‍ ജെട്ടിയില്‍ ചില പോരായ്മകള്‍ ഉണ്ടായപ്പോള്‍ ഇതിനെ ഉപേക്ഷിച്ച് പുതിയ ബോട്ടുജെട്ടി പണിയാന്‍ മുന്നിട്ടിറങ്ങിയവര്‍ ഇപ്പോള്‍ വിഷമിക്കുകയാണ്. പഴയ ഫെറിയില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലത്തിലാണ് പുതിയത് പണിതത്. അര കോടിയിലധികം രൂപയാണ് ഇതിനു ചെലവഴിച്ചത്. നിര്‍മാണ ജോലികളില്‍ നടന്ന താളപ്പിഴവുകള്‍ക്കെതിരേ സമര പരമ്പരകളുടെ പ്രവാഹമായിരുന്നു. പുതിയത് പണികഴിപ്പിച്ച് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളോളം അടഞ്ഞുകിടന്നു. ഫെറിയിലേക്ക് ബോട്ട് അടുക്കാന്‍ കഴിയാതെ വന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഈ സമയത്താണ് പഴയ ഫെറിയുടെ ആവശ്യകത അധികാരികള്‍ക്ക് ബോധ്യപ്പെട്ടത്. ലക്ഷങ്ങള്‍ മുടക്കി പുതിയത് നിര്‍മിച്ചതിനു പകരം രാജമുദ്ര പതിഞ്ഞ പഴയ ബോട്ടുജെട്ടി അററകുററപ്പണികള്‍ നടത്തി തനിമ നിലനിര്‍ത്തി സംരക്ഷിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. എന്നാല്‍ ഇതിനോട് ബന്ധപ്പെട്ടവര്‍ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല. ഇറിഗേഷന്‍ വകുപ്പിന് ഏറെ വികസന സാധ്യതകളുള്ള പരിസരത്താണ് ഇപ്പോള്‍ രണ്ടു ഫെറികള്‍ നിലകൊള്ളുന്നത്. പുതിയ ബോട്ടുജെട്ടി സ്ഥാപിച്ച സ്ഥലത്ത് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ സംരഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നെങ്കില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. തുറന്നുകിടക്കുന്ന പരിസരം മതിലുകെട്ടി സംരക്ഷിക്കുവാന്‍ പോലും അധികാരികള്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതൊന്നും കാര്യമാക്കാതെ പുതിയ ഫെറി സ്ഥാപിച്ചത് എന്തിനാണെന്ന ചോദ്യം ഇന്നും ഉത്തരംകിട്ടാതെ അവശേഷിക്കുന്നത.് ടൂറിസം സാദ്ധ്യതകള്‍ക്കുവേണ്ടി പഴയ ബോട്ടുജെട്ടിയെ ഉപയോഗപ്പെടുത്തുവാന്‍ ഉത്തരവാദിത്ത ടൂറിസത്തിനും സാധിക്കും. ഇവിടെയെല്ലാം നിഴലിക്കുന്നത് ഉത്തരവാദിത്തപ്പെട്ടവരുടെ കെടുകാര്യസ്ഥതയാണ