Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ദ്ധക്യത്തിന്റെ ആലസ്യത്തിന് ആശ്വസമേകാന്‍ കുരുന്നുകള്‍ മൂത്തേടത്തുകാവ് വൃദ്ധസദനത്തിലെത്തി.
19/10/2016

വൈക്കം: വാര്‍ദ്ധക്യത്തിന്റെ ആലസ്യത്തിന് ആശ്വസമേകാന്‍ കുരുന്നുകള്‍ മൂത്തേടത്തുകാവ് വൃദ്ധസദനത്തിലെത്തി. ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് മുത്തശ്ശി-മുത്തശ്ശന്‍മാരുടെ കൂടെ ഒരു ദിവസം ചെലവഴിച്ചത്. പി.ടി.എ, എസ്.എം.സി അധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സ്‌ക്കൂളില്‍ തയ്യാറാക്കി വിഭവസമൃദ്ധമായ സദ്യ വൃദ്ധസദനത്തില്‍ എത്തിച്ച് അന്തേവാസികള്‍ക്കൊപ്പം കുട്ടികളും സദ്യയുണ്ടു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികളും അവതരിപ്പിച്ചു. ജീവിതത്തില്‍ സന്തോഷം നിറഞ്ഞ ഒരു ദിനം സമ്മാനിച്ചതിന് അന്തേവാസികള്‍ സ്‌ക്കൂള്‍ അധികൃതരോട് നന്ദി പറഞ്ഞു. തുടര്‍ന്നും സന്ദര്‍ശനം നടത്തുമെന്ന് വാഗ്ദാനം നല്‍കിയാണ് കുട്ടികള്‍ മടങ്ങിയത്.