Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
19/10/2016

തലയോലപ്പറമ്പ്: അങ്കമാലി ലിററില്‍ ഫ്‌ളവര്‍ ആശുപത്രിയുടെയും വെള്ളൂര്‍ ഭരതക്ഷേത്ര ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. 21ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ വെള്ളൂര്‍ വില്ലേജ് ഓഫീസിനുസമീപമുള്ള ഭരതക്ഷേത്ര ക്ലബ്ബ് അങ്കണത്തില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ലബ്ബ് പ്രസിഡന്റ് ടി.ജി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സജിതകുമാരി, ഓമന ജനാര്‍ദ്ദനന്‍, യു.ചന്ദ്രശേഖരന്‍, എ.കെ ഗോപാലന്‍, ടി.പി നാസര്‍, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9745937642, 9539746583.