Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ കയററിറക്ക് മേഖലയിലെ തൊഴിലാളികള്‍ സമരത്തിലേക്ക്
19/10/2016

വൈക്കം: വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ കയററിറക്ക് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ജോലി സ്ഥിരതയും കൂലി വര്‍ദ്ധനവുമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരുവര്‍ഷമായി തുടരുന്ന ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തില്‍ 26ന് ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ കമ്പനി അധികൃതരുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തപക്ഷം 27ന് സൂചനാ പണിമുടക്കും തുടര്‍ന്ന് മററ് സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ സുന്ദരന്‍ (എഐടിയുസി), രഘു (സിഐററിയൂ), ഷാജി മുഹമ്മദ് (ഐഎന്ററിയൂസി), ബിജു (ബിഎംഎസ്), റഷീദ് നിസ്സാര്‍ (എച്ച്എംഎസ്), സിറിയക്ക് (കെറ്റിയൂസി(എം)) എന്നിവര്‍ സംസാരിച്ചു.