ഡോ. ബി.ആര് അംബേദ്കര്‍ അനുസ്മരണവും സെമിനാറും നടത്തി.
07/12/2015
പെരുവയില്‍ കേരള ചേരമര്‍ സംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്കര്‍ അനുസ്മരണവും സെമിനാറും നടത്തി. യൂണിയന് പ്രസിഡന്റ് സത്യന് അഞ്ചലശേരി ഉദ്ഘാടം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി പൊന്നപ്പന് അധ്യക്ഷത വഹിച്ചു. അംബേദ്കറും ദളിത് സമൂഹത്തിന്റെ നേട്ടവും എന്ന വിഷയത്തില്‍ കെ.കെ ഗോപാലന് മടന്താട്ട് ക്ലാസ് എടുത്തു. സി.കെ തങ്കമ്മ സുരേഷ്, വി.കെ ബാബു, എം.എം ഉഷ, എന്‍.ഒ തമ്പി, സോന എന്നിവര്‍ പ്രസംഗിച്ചു.