Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭകളെയും ചിത്രകലാ അധ്യാപകനെയും ആദരിച്ചു
19/10/2016
വെച്ചൂര്‍ ജി എച്ച് എസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പി ടി എ പ്രതിനിധികളും വിജയാഹ്ലാദത്തിന്റെ ഭാഗമായി നടത്തിയ റാലി

വൈക്കം: ആര്‍ എം എസ് എ സ്‌കൂള്‍ തനത് മഹോത്സവം 2016 സംസ്ഥാനതല മത്സരത്തില്‍ വിഷ്വല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 10000 രൂപ ക്യാഷ് അവാര്‍ഡും നേടിയ ജി എച്ച് എസ് വെച്ചൂരിലെ പ്രതിഭകളെയും അതിന് നേതൃത്വം നല്‍കിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ രഘുവിനെയും ആദരിച്ചു. വിജയാഹ്ലാദത്തിന്റെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലിയില്‍ അധ്യാപകരും പി ടി എ പ്രതിനിധികളും പങ്കെടുത്തു.