വാര്‍ഷിക സമ്മേളനം
18/10/2016
വൈക്കം: ഓള് കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന് വൈക്കം മേഖലാ വാര്‍ഷിക സമ്മേളനം നടത്തി. പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജി രാജുവും, പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് മുജീബ് വാരിശ്ശേരിയും ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.പി രാജ്മോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ബി ചന്ദ്രബോസ്, സൈമണ്‍ ജോണ്‍, ടി.എ തോമസ്, സണ്ണി താന്നിക്കല്‍, എം.സി ലാസര്‍, കെ.നിഷാദ്, ടി.എച്ച് രവീന്ദ്രനാഥ ടാഗോര്‍, ഗീരീഷ് കൃഷ്ണ, ഹാരിസ് മണ്ണഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.രാജീവ് (പ്രസിഡന്റ്), ജോബി സുല്‍ത്താന (സെക്രട്ടറി), ടി.എച്ച് നിഷാദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.