Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രഭാഷണം നടത്തി.
18/10/2016

വൈക്കം: അര്‍ബന്‍ സഹകരണ ബാങ്ക് നവതി വര്‍ഷ പ്രഭാഷണ പരമ്പരയില്‍ ഭരണഘടനയും പൗരധര്‍മവും എന്ന വിഷയത്തില്‍ പ്രമുഖ നിയമജ്ഞന്‍ ഡോ. എന്‍.ആര്‍ മാധവമേനോന്‍ പ്രഭാഷണം നടത്തി. ജനാധിപത്യ ഭരണക്രമത്തില്‍ അധികാര സ്ഥാനങ്ങളില്‍ എത്തുന്നവര്‍ രാജ്യത്തിന്റെ ഭരണഘടനയോടാണ് വിധേയത്വം കാട്ടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്ക് പ്രാധാന്യം നല്‍കുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ മാത്രമേ നമ്മുടെ രാജ്യത്തിന്റെ പുരോഗതി യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ഇന്‍ഡന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വം ഒരുകാലത്തും മാററാന്‍ സാധിക്കില്ലെന്നും മാധവമേനോന്‍ കൂട്ടിച്ചേര്‍ത്തു. ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഖിലേന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനമികവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ മഴുവഞ്ചേരിയെ അനുമോദിച്ചു. ബാങ്ക് വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു, മുന്‍ചെയര്‍മാന്‍ കെ.വേലായുധന്‍ നായര്‍, അഡ്വ. വി.സമ്പത്കുമാര്‍, ബി.അനില്‍കുമാര്‍, എം.ഗോപാലകൃഷ്ണന്‍, കെ.എസ് സാജുമോന്‍, ടി.ടി സുദര്‍ശനന്‍, എല്‍.കെ സുരേഷ്‌കുമാര്‍, സിന്ധു കൃഷ്ണകുമാര്‍, ഷേര്‍ലി ജയപ്രകാശ്, ശ്രീലേഖാ സത്യന്‍, കെ.ബി ഇന്ദിരാമ്മ, ഷീല ദാസപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.