Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് പാലം നിര്‍മിക്കണമെന്ന് സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മിററി
17/10/2016

വൈക്കം: വൈക്കം-തവണക്കടവ് പാലം നിര്‍മിക്കണമെന്ന് സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മിററി ആവശ്യപ്പെട്ടു. ചേര്‍ത്തലയ്ക്കുള്ള എളുപ്പ മാര്‍ഗമെന്ന നിലയില്‍ തവണക്കടവുമായി ബന്ധിപ്പിക്കുന്നതിലൂടെ വികസനരംഗത്ത് വലിയ മുന്നേററത്തിന് തുടക്കം കുറിക്കുവാന്‍ പാലം നിര്‍മാണത്തിലൂടെ കഴിയുമെന്ന് യോഗം വിലയിരുത്തി. വൈക്കത്തിന്റെ വികസനമുരടിപ്പിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും വാണിജ്യപരമായും സേവനപരമായും പാലം ഏറെ ഗുണം ചെയ്യും. ഈ സാഹചര്യത്തില്‍ വന്‍വികസനസാധ്യതകള്‍ മുന്‍നിറുത്തി വൈക്കം-തവണക്കടവ് പാലമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൗരവതരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി അഡ്വ. കെ.പ്രസന്നന്‍, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ഡി.രഞ്ജിത്കുമാര്‍, അഡ്വ. എ.മനാഫ് എന്നിവര്‍ പ്രസംഗിച്ചു.