Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ശുഭയാത്ര
17/10/2016

വൈക്കം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ബോധവല്‍ക്കരണ ശുഭയാത്ര വാഹനയാത്രക്കാര്‍ക്ക് വ്യത്യസ്ത അനുഭവമായി. പടിഞ്ഞാറെഗോപുരനടയില്‍ ജനമൈത്രി കണ്‍വീനര്‍ കെ.അബു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കച്ചേരിക്കവല വഴി ബോട്ട് ജെട്ടി മൈതാനിയില്‍ യാത്ര സമാപിച്ചു. യാത്രയ്ക്ക് എസ്.ഐ. ജോയ് തോമസ്, എ.എസ്.ഐ. അസീസ്, സി.ആര്‍.ഒ സരസിജന്‍, ജനമൈത്രി അംഗങ്ങളായ ഡി.മനോജ്, ജോര്‍ജ്ജ്, റജി എന്നിവര്‍ നേതൃത്വം നല്‍കി.