Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പയ്ക്കല്‍-ശ്രീകൃഷ്ണ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു.
17/10/2016

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ അപ്പയ്ക്കല്‍-ശ്രീകൃഷ്ണ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മുന്‍എം.എല്‍.എ കെ.അജിത്തിന്റെ ആസ്തിവികസനഫണ്ടില്‍ നിന്നും അനുവദിച്ച 34.60 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ഉയര്‍ത്തി ടാര്‍ ചെയ്യുന്നത്. സി.കെ ആശ എം.എല്‍.എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍, വാര്‍ഡ് മെമ്പര്‍ എസ്.ബിജു, എം.എസ് രമാചന്ദ്രന്‍, എം.പി ഷാജി, അനീഷ്, പി.കെ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.