Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിമുക്ത പരിപാടി നടപ്പിലാക്കും
17/10/2016

വൈക്കം: കുട്ടികളെ ആവേശഭരിതരാക്കി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എത്തി. ആയിരം കുടുംബങ്ങളെ ലഹരിമുക്തമാക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിനാണ് വൈക്കം ആശ്രമം സ്‌ക്കൂളിലേക്ക് സിംഗ് എത്തിയത്. കുട്ടികളുടെ സഹായത്തോടെയാണ് ലഹരിവിമുക്ത പരിപാടി നടപ്പിലാക്കുന്നത്. സ്‌ക്കൂളിന്റെ സമീപപ്രദേശങ്ങളിലുള്ള ആയിരം കുടുംബങ്ങളില്‍ അടിയന്തിര പ്രാധാന്യത്തോടെ പരിപാടികള്‍ ആവിഷ്‌കരിക്കും. സ്‌ക്കൂളുകളിലും കോളേജുകളിലും നിന്ന് ലഹരിവസ്തുക്കള്‍ ഒരു പരിധിവരെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ നേരെയാക്കാന്‍ രക്ഷിതാക്കള്‍ക്ക് തുല്യമായ പങ്ക് അധ്യാപകര്‍ക്കുമുണ്ട്. വിദ്യാഭ്യാസ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഏററവുധികം സമയം ചെലവിടുന്നത് വിദ്യാലയങ്ങളിലാണ്. പഠനത്തോടൊപ്പം ഇവരുടെ മററ് കാര്യങ്ങളിലും അധ്യാപകര്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു വിദ്യാര്‍ത്ഥിയും വഴി തെററില്ല. വിദ്യാര്‍ത്ഥികളെ വഴിതെററിക്കാന്‍ സമൂഹത്തില്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ലഹരിമാഫിയകളെ ഇല്ലാതാക്കാന്‍ സമൂഹം തന്നെ ഒന്നിക്കണമെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, ഷാജി ടി.കുരുവിള, കെ.മുരളീധരന്‍, പി.ടി ജിനീഷ്, സാലി ജോര്‍ജ്ജ്. പ്രിയ ഭാസ്‌ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.