Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ കെ സോമന്‍ സ്മൃതിവേദി രൂപീകരിച്ചു.
15/10/2016

വൈക്കം: വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അകാലത്തില്‍ അന്തരിച്ച എ കെ സോമന്റെ ഓര്‍മ്മ എന്നെന്നും നിലനിര്‍ത്തുന്നതിനു വേണ്ടി എ കെ സോമന്‍ സ്മൃതിവേദി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ഇദ്ദേഹം പഠിച്ച തലയോലപ്പറമ്പ് ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നിന്നും എസ് എസ് എല്‍ സിക്ക് മികച്ചവിജയം നേടുന്ന വിദ്യാര്‍ത്ഥിക്ക് എല്ലാവര്‍ഷവും എ കെ സോമന്‍ സ്മാരക ക്യാഷ് അവാര്‍ഡ് നല്‍കും. പ്രഥമ അവാര്‍ഡ് വിതരണം നാളെ രാവിലെ 10 മണിക്ക് തലയോലപ്പറമ്പ് യു പി സ്‌കൂളില്‍ നടക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അജയ് രാജേന്ദ്രന് അവാര്‍ഡു നല്‍കും. കെ പി സി സി ജനറല്‍ സെക്രട്ടറി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷിഫിലിപ്പ് ഉപഹാരസമര്‍പ്പണം നടത്തും. ഐ എന്‍ ററി യൂ സി സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി സോമന്‍ അനുസ്മരണം നടത്തും. പത്രസമ്മേളനത്തില്‍ ശശിധരന്‍ വാളവേലില്‍, ബാബുകറുകപ്പള്ളില്‍, ബേബി ഇടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.