Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രക്കാരുമായി സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസ് കേബിള്‍ കുഴിയില്‍ താഴ്ന്നു
15/10/2016
ഉദയനാപുരം വേരുവള്ളി ജംഗ്ഷനിലെ കേബിള്‍ കുഴിയില്‍ താഴ്ന്ന സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസ്.

വൈക്കം: യാത്രക്കാരുമായി സ്വകാര്യ ലിമിററഡ് സ്റ്റോപ്പ് ബസ് കേബിള്‍ കുഴിയില്‍ താഴ്ന്നു. ഇന്നലെ രാവിലെ 8.15ന് ഉദയനാപുരം കാരുവള്ളി ജംഗ്ഷനിലാണ് സംഭവം. എറണാകുളത്തുനിന്നും നിറയെ യാത്രക്കാരുമായി വരികയായിരുന്ന ലിററില്‍ റാണി ബസാണ് അപകടത്തില്‍പ്പെട്ടത്. കുഴിയില്‍ താഴ്ന്ന ബസ് ഒരു വശത്തേക്ക് മറിയാതിരുന്നത് ദുരന്തം ഒഴിവാക്കി. അപകടം നടന്ന ഉടന്‍ യാത്രക്കാരെയെല്ലാം ജീവനക്കാര്‍ പുറത്തിറക്കി. കേബിള്‍ സ്ഥാപിക്കാന്‍ കുഴിച്ച കുഴി മൂടിയെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണ് ഒലിച്ചുപോയതാണ് ബസ് അപകടത്തില്‍പ്പെടാന്‍ കാരണം. ഉച്ചക്ക് 1.30ഓടെയാണ് ബസ് കുഴിയില്‍ നിന്നും ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം മുറിഞ്ഞപുഴയില്‍ കേബിള്‍ ഇടാന്‍ കുഴിച്ച കുഴിയില്‍ വീണ് വീട്ടമ്മ അപകടത്തില്‍പ്പെട്ടിരുന്നു. ഇവരുടെ കാലിന് സാരമായ പരുക്കേററു.