Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിക്കും.
07/12/2015
മുറിഞ്ഞപുഴ പൊന്‍പുലരി ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എട്ട് വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വഹിച്ചു. ചെമ്പ് ജഗദംബിക ഓഡിറേറാറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് അനൂപ് പി.സനല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ രാജു, ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ രമേശന്‍, ലത അശോകന്‍, ക്ലബ്ബ് സെക്രട്ടറി സുമോദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ഇ.എന്‍.ടി രോഗനിര്‍ണയ ക്യാമ്പിന് ഡോ. മുഹമ്മദ് നൗഷാദ്, ഡോ. ഐശ്വര്യ ദീപക്, ഡോ. ജ്യോതി ജോണ്‍ തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി ഉദ്ഘാടനം ചെയ്യും. വൈക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജെ.എസ് സജീവ്കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ രഘു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ സെമിനാര്‍ നയിക്കും. സ്തനാര്‍ബുദരോഗ നിര്‍ണയക്യാമ്പ് എട്ടിന് രാവിലെ ഒന്‍പത് മുതല്‍ നടക്കും. പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.