Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിററി താലൂക്ക് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി
15/10/2016
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിററി താലൂക്ക് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് ഇ.ജെ ആഗസ്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാനത്തിന്റെ കാര്‍ഷിക ഉല്‍പാദനത്തില്‍ തനതായ പരിശ്രമം നടത്തുന്ന കര്‍ഷകരെ ഒററപ്പെടുത്തുവാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം). കര്‍ഷക പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യുക, നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക, നെല്‍കര്‍ഷകരെ സംരക്ഷിക്കുക, റബറിന്റെ അടിസ്ഥാന വില ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിററി താലൂക്ക് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ഇ.ജെ ആഗസ്തി സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.എ അപ്പച്ചന്‍, മാധവന്‍കുട്ടി കറുകയില്‍, തര്യന്‍ മാത്യൂസ്, ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ റെജി ആറാക്കല്‍, തങ്കമ്മ വര്‍ഗീസ്, പോള്‍ അലക്‌സ്, കല്ലറ സ്റ്റീഫന്‍, രാജപ്പന്‍, മണ്ഡലം പ്രസിഡന്റുമാരായ ജോയി ചെറുപുഷ്പം, ആന്റണി കളമ്പുകാടന്‍, സെബാസ്റ്റ്യന്‍ ആന്റണി, ബിജു പറപ്പള്ളി, വക്കച്ചന്‍ മണ്ണത്താലി, ലൂക്ക് മാത്യു, എന്‍.സി തോമസ്, വി.എം തോമസ്, ജോണി വളവത്ത്, കെ.എസ് ബിജുമോന്‍, എബ്രഹാം തോട്ടുപുറം, കെ.എം പൗലോസ്, എബ്രഹാം പഴയകടവന്‍, സിന്ധു സജീവന്‍, ഷിബി സന്തോഷ്, സൗമ്യ അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.