Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആക്രി സാധനങ്ങള്‍ സമാഹരിച്ചു വിററു സമാഹരിച്ച പണം കാരുണ്യ നിധിയിലേക്ക് നല്‍കി.
14/10/2016
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവകയിലെ സി.എല്‍.സി കുട്ടികള്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി നടത്തിയ ആക്രി സമാഹരണം.

തലയോലപ്പറമ്പ്: ആര്‍ക്കും വേണ്ടാത്ത ആക്രി സാധനങ്ങള്‍ സമാഹരിച്ചു വിററു തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി സി.എല്‍.സി യൂണിററ് അംഗങ്ങള്‍ സമാഹരിച്ച പണം കാരുണ്യ നിധിയിലേക്ക് നല്‍കി. സ്‌കൂള്‍ കുട്ടികളായ സി.എല്‍.സി പ്രവര്‍ത്തകര്‍ പള്ളിക്കൂടത്തില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമുള്ള ഒഴിവുസമയങ്ങളിലാണ് ഇടവകയിലെ 1200 ഓളം വീടുകളില്‍ നിന്നായി ആര്‍ക്കും വേണ്ടാത്ത ആക്രി സാധനങ്ങള്‍ സമാഹരിച്ചത്. പഴയ പ്ലാസ്റ്റിക്, അലുമിനിയം, പത്രക്കടലാസ് , പൊട്ടിയ കുപ്പിക്കഷ്ണങ്ങള്‍ എന്നിവ വീടുകളില്‍ നിന്ന് ശേഖരിക്കുകയായിരുന്നു. ഇവ ചാക്കിലാക്കി കുട്ടികള്‍ തന്നെ ആക്രിക്കടയില്‍ വില്‍പന നടത്തി. കുട്ടികളുടെ ഈ ഉദ്ദേശത്തോടു പ്രദേശത്തെ നാനാജാതി മതസ്ഥര്‍ പങ്കുചേര്‍ന്നു. ഒഴിവു നേരങ്ങളില്‍ ടി.വി.യോടും കംപ്യൂട്ടറിനോടും ബൈ പറഞ്ഞാണ് പാവങ്ങളെ സഹായിക്കാന്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ അവരെത്തിയത്. ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം, വീട് നിര്‍മാണം തുടങ്ങി നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികളാണ് കാരുണ്യ വര്‍ഷത്തില്‍ ഇടവക നടപ്പാക്കികൊണ്ടിരിക്കുന്നത.് കുട്ടികളെയും കാരുണ്യ വര്‍ഷത്തിന്റെ പ്രാധാന്യം മനസിലാക്കാനും, പങ്കാളികളാക്കാനും ആക്രി സാധനങ്ങളുടെ സമാഹരണത്തിലൂടെ കഴിഞ്ഞു എന്നും വികാരി ഫാദര്‍ ജോണ്‍ പുതുവ പറഞ്ഞു. വീടുകളും പരിസരങ്ങളും വൃത്തിയാക്കാനും കാരുണ്യ വര്‍ഷാചരണത്തില്‍ പങ്കാളിയാകാനും കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് സി.എല്‍.സി അംഗങ്ങള്‍. ഇനിയും നൂതനമായ ഒത്തിരിയേറെ പദ്ധതികള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണവര്‍.