Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
14/10/2016

വൈക്കം: വിദ്യാര്‍ത്ഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സംയോജിത ശിശു സംരക്ഷണ സമിതി നടപ്പിലാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിററി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി.വാസു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.ജെ ബിനോയ്, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് പ്രീതാ രാമചന്ദ്രന്‍, വി.ജെ ജലജകുമാരി, ടി.ഡി ശശികല, വി.ആര്‍ ഹരിവര്‍മ, മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലകന്‍ തോമസ് വിത്സന്‍, ഒ.ആര്‍.സി നോഡല്‍ അധ്യാപിക വി.ടി സബിത, സ്‌ക്കൂള്‍ കൗണ്‍സിലര്‍ അനീസ സുരേന്ദ്രന്‍, സുനില്‍, മണിക്കുട്ടന്‍ എന്നിവര്‍ ക്ലാസ് എടുത്തു.