Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രമേയം മുഖ്യമന്ത്രിയ്ക്ക് കൈമാറി.
14/10/2016

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിന് നടുവിലൂടെ കടന്നുപോകുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാററി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പഞ്ചായത്ത് കമ്മിററിയുടെ പ്രമേയം മുഖ്യമന്ത്രിയ്ക്ക് കൈമാറി. പഞ്ചായത്ത് കമ്മിററി ഐകകണ്‌ഠേന പാസാക്കിയ പ്രമേയം പ്രസിഡന്റ് പി.വി ഹരിക്കുട്ടന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് നല്‍കിയത്. ചേര്‍ത്തല താലൂക്കിലേക്ക് ശുദ്ധജലം എത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നത് പ്രദേശവാസികള്‍ക്ക് സൃഷ്ടിക്കുന്ന ദുരിതം വളരെ വലുതാണ്. പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചപ്പോള്‍ രണ്ട് വര്‍ഷക്കാലം പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തന്നെ തടസപ്പെട്ടിരുന്നു. എന്നാല്‍ 2012ല്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തതിനു ശേഷം പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് കരുതിയെങ്കിലും തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നത് ഗതാഗത തടസത്തിനും, ജനങ്ങളുടെ സുരക്ഷിതത്വത്തിനും ഭീഷണിയായി മാറി. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ടോള്‍-പാലാംകടവ്് റോഡില്‍ ഇതുവരെ പതിനാല് തവണയാണ് പൈപ്പ് പൊട്ടിയത്. രണ്ട്് പമ്പ്് ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നതും, ഗുണനിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതുമാണ് പൈപ്പ് പൊട്ടലിന് പ്രധാന കാരണം. എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ പൈപ്പ് കടന്നു പോകുന്ന റോഡിന്റെ മറുവശത്തേക്ക് പൈപ്പ് മാററി സ്ഥാപിക്കുവാന്‍ ഉദ്യോഗസ്ഥതലത്തില്‍ തീരുമാനം എടുത്തിരുന്നു. ഇത് വീണ്ടും മറവന്‍തുരുത്തിലെ ജനങ്ങളെ വര്‍ഷങ്ങളോളം ദുരിതത്തിലാക്കാനേ ഉപകരിക്കൂ. ഈ സാഹചര്യത്തിലാണ് നിലവില്‍ പൈപ്പ് കടന്നുപോകുന്ന സ്ഥലത്തുനിന്നും ജനവാസം കുറഞ്ഞ മൂവാററുപുഴയാറിന്റെ തീരപ്രദേശത്തേക്ക് മാററി സ്ഥാപിച്ച് സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മറവന്‍തുരുത്ത് പഞ്ചായത്ത് സര്‍ക്കാരിന് നല്‍കിയത്.