Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യസംവാദം
12/10/2016

തലയോലപ്പറമ്പ്: സംസ്‌ക്കാര സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം-കാലിക പ്രസക്തി എന്ന വിഷയത്തില്‍ സാഹിത്യസംവാദം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന സംവാദത്തില്‍ ശിവഗിരിമഠത്തിലെ എ.വി അശോകന്‍ വിഷയാവതരണം നടത്തി. പ്രസിഡന്റ് കെ.കെ സിദ്ധീക്ക് അധ്യക്ഷത വഹിച്ചു. കെ.എസ് മണി മോഡറേറററായി. സുനില്‍ മംഗലത്ത്, പി.ടി സാര്‍വഭൗമന്‍, കെ.ആര്‍ ഷിബു, ഡോ. വി.മദനകുമാര്‍, പി.കെ ശശിധരന്‍, എം.കെ കണ്ണന്‍, ടി.കെ സഹദേവന്‍, പി.കെ ഉത്തമന്‍, രാജു കാലായില്‍, പി.കെ രാജീവന്‍, ഡോ. പ്രീതന്‍, ചക്രപാണി, ബേബി ടി.കുര്യന്‍, ടി.എന്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.