Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും വേതനം ലഭിക്കാത്തതായി ആക്ഷേപം.
07/12/2015
തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും വേതനം ലഭിക്കാത്തതായി ആക്ഷേപം. തലയോലപ്പറമ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പണിയെടുത്ത് നാല് മാസം കഴിഞ്ഞിട്ടും ഇതുവരെ ഒരു രൂപ പോലും വേതനം ലഭിക്കാത്തത്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിനുശേഷം തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായില്ല. ഈ സാഹചര്യത്തില്‍ എത്രയും വേഗം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വിതരണം ചെയ്യണമെന്നും പണികള്‍ ഉടന്‍ പുനരാരംഭിക്കണമെന്നും കര്‍ഷക തൊഴിലാളി യൂണിയന്‍ (ബി.കെ.എം.യു) പഞ്ചായത്ത് കമ്മിററി ആവശ്യപ്പെട്ടു.