Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഗീതോത്സവം
12/10/2016
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വടയാര്‍ സമൂഹമഠം സംഘടിപ്പിച്ച പഞ്ചരത്‌ന കീര്‍ത്തന ആലാപനം

വൈക്കം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വടയാര്‍ സമൂഹമഠത്തില്‍ നടന്ന സംഗീതോത്സവം സംഗീതപ്രേമികള്‍ക്ക് നവ്യാനുഭവമായി. ഇന്നലെ നടന്ന ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തന ആലാപനത്തില്‍ നിരവധി സംഗീതജ്ഞര്‍ പങ്കെടുത്തു. വൈക്കം വാസുദേവന്‍ നമ്പൂതിരി, വൈക്കം പി.എന്‍ രാജന്‍, വൈക്കം ദേവരാജന്‍, മേള്‍ശാന്തി ടി.എസ് നാരായണന്‍ നമ്പൂതിരി, നാരായണയ്യര്‍, സമൂഹവാദ്ധ്യാര്‍ ബാലസുബ്രമണ്യ അയ്യര്‍ എന്നിവര്‍ ചേര്‍ന്നു ദീപം തെളിയിച്ചു. വൈക്കം ഗിരീഷ് വര്‍മ്മ, റെജി, സാബു കോക്കാട്, രാധിക, സുമ, കണ്ണന്‍, ബാബു കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനത്തിന് എന്‍.ഗോപാലകൃഷ്ണന്‍, ഷൈന്‍കുമാര്‍, നരേന്ദ്രബാബു, മനോജ് എന്നിവര്‍ പക്കമേളം ഒരുക്കി. തുടര്‍ന്ന് സംഗീത ആരാധന, സംഗീതസദസ്സ്, ഭജന്‍സ് എന്നിവ നടന്നു.