കലാപീഠം പ്രവര്‍ത്തനം ആരംഭിച്ചു.
12/10/2016
വൈക്കം: ഗാന്ധിസ്മൃതിഭവന് ട്രസ്റ്റിന്റെ കലാസാംസ്കാരിക വിഭാഗമായി സൂര്യഗായത്രി സംഗീത കലാപീഠം പ്രവര്‍ത്തനം ആരംഭിച്ചു. കലാപീഠത്തില്‍ ശാസ്ത്രീയ സംഗീതം, ലളിതഗാനം, ദേശഭക്തിഗാനം, ഭക്തിഗാനം എന്നിവയില്‍ പരിശീലനം നല്‍കും. നഗരസഭ ചെയര്മാന് എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. വി.വി സത്യന്, രാധാ ജി.നായര്‍, പി.കെ ഹരിദാസ്, പ്രൊഫ. ശാന്ത, ജോസ് ടി.ജോര്‍ജ്ജ്, ബിജു കാക്കനാട് എന്നിവര്‍ പ്രസംഗിച്ചു.