Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍മേഖലയെ ശുദ്ധജലസമ്പന്നമാക്കിയിരുന്ന പുല്ലാന്തിയാര്‍ ഇന്ന് നാശത്തിന്റെ വക്കില്‍.
11/10/2016
അനധികൃത കയ്യേററവും മണ്ണെടുപ്പും മൂലം നാശോന്‍മുഖമായ ചെമ്പ് പഞ്ചായത്തിലെ പുല്ലാന്തിയാര്‍

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍മേഖലയെ ശുദ്ധജലസമ്പന്നമാക്കിയിരുന്ന പുല്ലാന്തിയാര്‍ ഇന്ന് നാശത്തിന്റെ വക്കില്‍. അനധികൃത മണല്‍ഖനനവും തീരം കയ്യേററവുമെല്ലാമാണ് പുഴയുടെ മരണമണി മുഴക്കിയിരിക്കുന്നത്. ഒരു കാലത്ത് ചെമ്പ് ഗ്രാമപഞ്ചായത്തിനെയും വെള്ളൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയെയും വിവിധതരം തൊഴിലുകളുടെയും കൃഷിയുടെയും കേന്ദ്രമാക്കി മാററിയിരുന്നത് പുല്ലാന്തിയാറായിരുന്നു. മൂവാററുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ പുല്ലാന്തിയാര്‍ കിഴക്ക് പുഴവേളി മുതല്‍ പടിഞ്ഞാറ് ചെമ്പകശ്ശേരിവരെയും വടക്കേക്കരി മുതല്‍ തെക്ക് കാട്ടിത്തറവരെയും അഞ്ച് കീലോമീററര്‍ നീളത്തിലാണ് ഒഴുകുന്നത്. ഏനാദി, ബ്രഹ്മമംഗലം, തുരുത്തുമ്മ എന്നീ പ്രദേശങ്ങളിലെ കൃഷിയിടങ്ങളെ ഓരുവെള്ളത്തില്‍ നിന്നും സംരക്ഷിച്ചിരുന്നത് പുല്ലാന്തിയാറിലെ ശുദ്ധജലത്തിന്റെ പടിഞ്ഞാറോട്ടുള്ള ഒഴുക്കായിരുന്നു. അതുകൊണ്ടുതന്നെ ശുദ്ധജല മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്നു ഇവിടം. എന്നാല്‍ പുഴ നാശോന്‍മുഖമായതോടെ ഇരുകരകളിലെയും കാര്‍ഷികമേഖലയ്ക്കും തിരിച്ചടി നേരിട്ടു. ഏനാദി, ബ്രഹ്മമംഗലം, തുരുത്തുമ്മ, കരിപ്പാടം എന്നിവിടങ്ങളില്‍ സമൃദ്ധമായിരുന്ന നെല്ല്, വാഴ, പച്ചക്കറി കൃഷികള്‍ നാമമാത്രമായി. പുഴയിലുണ്ടായിരുന്ന പരമ്പരാഗത മത്സ്യസമ്പത്തിലു കുറവുവന്നു. അതോടൊപ്പം പശുക്കള്‍ക്കാവശ്യമായ തീററപ്പുല്ലുകളും ലഭ്യമല്ലായതായതോടെ വലിയ വിലകൊടുത്ത് കാലിത്തീററ വാങ്ങേണ്ടിവരുന്നതുമൂലം ക്ഷീരകര്‍ഷകരുടെ നിലനില്‍പ്പിനെയും ഇത് ബാധിച്ചു. മുന്‍പ് കൊച്ചി, ആലപ്പുഴ തുടങ്ങിയ വാണിജ്യമേഖലകളില്‍ നിന്നും ചരക്കുകള്‍ പുല്ലാന്തിയാര്‍ വഴി ജലമാര്‍ഗം ബ്രഹ്മമംഗലം മേഖലയിലേക്ക് എത്തിച്ചിരുന്നു. പുഴയെ ജലസമൃദ്ധമാക്കിയിരുന്നത് മൂവാററുപുഴയാററില്‍ നിന്നുള്ള നീരൊഴുക്കായിരുന്നു. എന്നാല്‍ ചെമ്പ് പഞ്ചായത്തിനെയും വെള്ളൂര്‍ പഞ്ചായത്തിനെയും വേര്‍തിരിക്കുന്ന കൊല്ലേലി മുതല്‍ പുഴവേലി വരെയുള്ള കൊല്ലേലി തോടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുകയും പുല്ലാന്തിയാറിലേക്ക് വെള്ളമെത്താതിരിക്കുകയും ചെയ്തത് പുഴയുടെ നശീകരണത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി മാറി. കൊല്ലേലി പാലം നിര്‍മ്മാണത്തിനായി നിര്‍മ്മിച്ച ബണ്ട് ശരിയായ വിധത്തില്‍ നീക്കം ചെയ്യാത്തതും ഇരുകരകളിലും തോട്ടിലേക്ക് വളര്‍ന്നുനില്‍ക്കുന്ന പാഴ്മരങ്ങളുടെ ചില്ലകളും നീരൊഴുക്ക് തടസ്സപ്പെടാന്‍ കാരണമായി. ഒരു കാലത്ത് പ്രതാപത്തോടെ നിന്നിരുന്ന പുഴയുടെ ഇപ്പോഴത്തെ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്. എന്നാല്‍ മുന്നിട്ടിറങ്ങേണ്ട പ്രധാന രാഷ്ട്രീയ കക്ഷികളോ സാമൂഹിക സംഘടനകളോ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇനിയെങ്കിലും ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ തയ്യാറാക്കി പുഴയുടെ രക്ഷയ്ക്ക് ഒരുങ്ങിയില്ലെങ്ക്ില്‍ വരുംതലമുറയ്ക്ക് പുല്ലാന്തിയാര്‍ വെറും ഓര്‍മ് മാത്രമായിരിക്കും.